എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ശുപാർശ.. കീഴുദ്യോഗസ്ഥന്‍ മൊഴി എടുക്കേണ്ടെന്ന് എഡിജിപി

തിരുവനന്തപുരം : ഐജി സ്പർജൻ കുമാർ തന്‍റെ മൊഴിയെടുക്കുന്നതിനോട് വിയോജിച്ച് എഡിജിപി എം ആർ അജിത് കുമാർ . കീഴുദ്യോഗസ്ഥനായ ഐജി സ്പർജൻ കുമാറിനു മുന്നിൽ മൊഴി നൽകില്ലെന്നും ഡിജിപി നേരിട്ട് തന്റെ മൊഴിയെടുക്കണം എന്ന ആവശ്യമുന്നയിച്ച് കത്ത് നൽകി. അജിത് കുമാറിന്റെ ആവശ്യം അംഗീകരിച്ച ഡിജിപി ശനിയാഴ്ച നേരിട്ട് മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്.

അതിനിടെ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ DGP ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ് നിലപാട് കടുപ്പിക്കുകയാണ്. പരാതിയിൽ വിജിലൻസ് അന്വേഷണവും വേണമെന്ന് ഡിജിപി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രി ഉടന്‍ തീരുമാനമെടുക്കും എന്നാണ് വിവരം. അജിത് കുമാറിനെതിരെ തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം, അടക്കമുള്ള ആരോപണങ്ങളാണ് ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. ഇത് കൂടാതെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ വിജിലൻസ് അന്വേഷിക്കണം എന്നാണ് ഡിജിപി മുന്നോട്ടു വെച്ച ആവശ്യം.