കിം ജോങ് ഉൻ ഭരിക്കുന്ന നോർത്ത് കൊറിയയിൽ വെള്ളപ്പൊക്കത്തിൽ ആയിരത്തിലധികം ആളുകളാണ് മരിച്ചത്. ഈ സംഭവത്തെ തുടർന്ന് ചില സർക്കാർ ഉദ്യോഗസ്ഥരെ, ജനങ്ങളുടെ മരണം തടയുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി വധിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് കിം ജോങ്ങ് ഉൻ എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. 30 ഉദ്യോഗസ്ഥരെ ഇത്തരത്തിൽ വധിക്കാനായി തീരുമാനിച്ചെന്നാണ് ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേ സമയം ഓഗസ്റ്റ് അവസാനത്തില്‍ ഇവരെ വധിച്ചതായും ചില ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേ സമയം നോർത്ത് കൊറിയയിൽ നടക്കുന്ന ആഭ്യന്തര കാര്യങ്ങൾ അതീവ രഹസ്യ സ്വഭാവമുള്ളതാണ്.
അതു കൊണ്ട് തന്നെ വധശിക്ഷയുടെ കാര്യം സ്ഥിരീകരിച്ച് ഔദ്യോഗിക അറിയിപ്പുകളോ വിശദീകരണങ്ങളോ ഒന്നും ലഭ്യമല്ല. പ്രളയത്തിനു പിന്നാലെ ഉദ്യോഗസ്ഥരെ കർശനമായി ശിക്ഷിക്കാൻ കിം അധികാരികളോട് ആവശ്യപ്പെട്ടതായുള്ള വിവരങ്ങൾ ഉത്തരകൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് (കെസിഎൻഎ ) റിപ്പോർട്ട് ചെയ്തത്.