അധ്യാപകര്‍ സ്‌കൂളില്‍ എത്തണം

പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകര്‍ അടുത്തമാസം മുതല്‍ സ്‌കൂളിലെത്തണമെന്ന് തീരുമാനം.50% പേര്‍ ഒരു ദിവസം എന്ന രീതിയിലാണ് സ്‌കൂളിലെത്തേണ്ടത്.ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.


പൊതുവിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് തീരുമാനമായത്.റിവിഷന്‍ ക്ലാസുകള്‍ക്ക് വേണ്ട തയാറെടുപ്പ് നടത്തുക, പഠനത്തിനുള്ള പിന്തുണ കൂടുതല്‍ ശക്തമാക്കുക എന്നീ ചുമതലകള്‍ നിര്‍വഹിക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

ജനുവരി 15ന് പത്താം ക്ലാസിന്റെയും 30ന് പ്ലസ് ടുവിന്റെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തീകരിക്കണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ ക്രമീകരിക്കുമെന്നും തീരുമാനമായി. സ്‌കൂള്‍ തുറന്നാല്‍ പ്രാകടിക്കല്‍ ക്ലാസും റിവിഷന്‍ ക്ലാസുമുണ്ടാകും.