‘ചിത്തിനി’ സെപ്റ്റംബർ 27 ന് തിയറ്റുകളിൽ

ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ‘ചിത്തിനി’ സെപ്റ്റംബർ 27ന് തീയറ്ററുകളിൽ എത്തുന്നു.അമിത് ചക്കാലക്കല്‍, വിനയ് ഫോര്‍ട്ട്, മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചിത്തിനി’.’ചിത്തിനി’ ശബ്ദവിന്യാസം കൊണ്ടും ദൃശ്യങ്ങൾ കൊണ്ടും പ്രേക്ഷകരെ വിസമയിപ്പിക്കുന്ന രീതിയിലുള്ള ചിത്രമാണ് അതിനാൽ തീയറ്ററിൽ പോയിതന്നെ എല്ലാവരും ചിത്രം കാണണമെന്നും സിനിമയുടെ സംവിധായകനായ ഈസ്റ്റ് കോസ്റ്റ് വിജയൻ തൻറെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ജോണി ആന്റണി, ജോയ് മാത്യു,സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു,ശിവ ദാമോദര്‍, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിനുശേഷം കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേർന്നാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ഒരുക്കിയിട്ടുള്ളത്. നൂൽപുഴ എന്ന സ്ഥലത്തെ പാതിരി എന്ന വനത്തിലേക്ക് പോകുന്ന യുവാക്കളും അവിടെ കേസ് അന്വേഷിക്കാനായി വരുന്ന പോലീസ് ഉദ്യോഗസ്ഥനുമാണ് കഥയെ മുന്നോട്ടേക്ക് നയിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘ചിത്തിനി’.സന്തോഷ് വര്‍മ്മ, ഈസ്റ്റ് കോസ്റ്റ് വിജയൻ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകനായ രഞ്ജിന്‍ രാജാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.