പോലീസ് തലപ്പത്ത് മാറ്റം; രാജ്പാൽ മീണ കണ്ണൂർ ഡിഐജി, അനുജ് പലിവാൾ കണ്ണൂർ റൂറൽ പൊലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് മേധാവിമാർക്ക് മാറ്റം. രാജ്പാൽ മീണയെ കണ്ണൂർ റേഞ്ച് ഡിഐജിയായി നിയമിച്ചു. അനുജ് പലിവാളാണ് കണ്ണൂർ റൂറൽ പൊലീസ് മേധാവി. ഡി ശിൽപയെ കാസർകോട് ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു. നിധിൻരാജ് കോഴിക്കോട് റൂറൽ ജില്ലാ പൊലിസ് മേധാവിയും നാരായണൻ.ടി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറും ആകും. തപോഷ് ബസുമാതറെയാണ് വയനാട് ജില്ലാ പൊലിസ് മേധാവി. ചൈത്ര തെരേസാ ജോൺ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറാകും. സുജിത് ദാസ് ടിയെ പത്തനംതിട്ട ജില്ലാ പൊലിസ് മേധാവിയായും . എ ഷാഹുൽ ഹമീദിനെ കോട്ടയം ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു. നകുൽ രാജേന്ദ്ര ദേശ് മുഖ് തിരുവന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറായും ചുമതലയേൽക്കും.