
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. നെന്മാറ അയിലൂർ കയ്പ്പഞ്ചേരി സ്വദേശി സോമൻ (58) ആണ് കൃഷി നശിച്ചതിനെ തുടർന്ന് എടുത്ത വായ്പ തിരിച്ചടക്കാൻ സാധിക്കാനാവാതെ ആത്മഹത്യ ചെയ്തത്. വീടിന് മുന്നിലുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് സോമനെ ബന്ധുക്കൾ കണ്ടത്. സോമൻ എഴുതിയ ആത്മഹത്യ കുറുപ്പും കണ്ടെത്തിയിട്ടുണ്ട്. കൃഷി നശിച്ചെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് കുറിപ്പിലുള്ളത്.

കുറച്ചു കാലമായി വലിയ മാനസിക സംഘർഷം സോമൻ അനുഭവിക്കുന്നുണ്ട്. വിവിധ ബാങ്കുകളിൽ നിന്നും വായ്പ എടുത്തിരുന്നു. കൃഷി നശിച്ചതോടെ വായ്പ തിരിച്ചടവുകൾ മുടങ്ങുന്ന സാഹചര്യമുണ്ടായി. ഇതായിരിക്കും ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ബന്ധുക്കളും പറയുന്നത്


