തരുൺ ഗൊഗോയിയുടെ ആരോഗ്യനില അതീവ ഗുരുതരം

ആസാം മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത് ഓഗസ്റ്റിലാണ്. തരുൺ ഗൊഗോയ് ഇപ്പോൾ ഗുഹാവത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗൊഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചതും താനുമായി സമ്പർക്കം പുലർത്തിയവർ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.