മീശമാധവൻ സിനിമയും അതിൽ ജഗതി ശ്രീകുമാറിന്റെ കൃഷ്ണവിലാസം ഭഗീരഥൻ പിള്ള എന്ന കഥാപാത്രവും മലയാളിയുടെ മനസ്സിൽ എന്നും മിഴിവോടെ നിൽക്കുന്നതാണ്. ഇപ്പോളിതാ ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഞ്ജൻ പ്രമോദ് ചിത്രത്തെകുറിച്ച് അധികമാർക്കും അറിയാത്ത വിവരം ഒരു യൂട്യൂബ് ചാനലിനോട് പങ്ക് വെച്ചിരിക്കുകയാണ്.
കൃഷ്ണ വിലാസം ഭഗീരഥൻ പിള്ള എന്ന കഥാപാത്രമായി ആരാധകരുടെ മനസ്സിൽ നിറഞ്ഞാടിയ ജഗതി ചെയ്ത വേഷം യഥാർത്ഥത്തിൽ നെടുമുടി വേണുവാണ് ചെയ്യേണ്ടിയിരുന്നത്. ചിത്രത്തിൽ അഭിനയിക്കുന്ന എല്ലാവരെയും മുൻകൂട്ടി തീരുമാനിച്ചത് ആയിരുന്നു. സിനിമയിൽ നെടുമുടി വേണുവിനെ മാറ്റാൻ കാരണം ഒരു മറവത്തൂർ കനവ് എന്ന സിനിമയിൽ അദ്ദേഹം ചെയ്ത കഥാപാത്രത്തിന്റെ ആവർത്തനമാകുമോ എന്ന സംശയത്തിനാലാണെന്നും രഞ്ജൻ പ്രമോദ് അഭിമുഖത്തിൽ വെളിപ്പെടുത്തി.
ദിലീപും കാവ്യാമാധവനും നായികാ നായകന്മാരായ മീശമാധവന് 2002ലാണ് ലാൽ ജോസിന്റെ സംവിധാനത്തിൽ റിലീസ് ചെയ്യുന്നത്. ചിത്രം ആ സമയത്തെ ബ്ലോക്ക് ബസ്റ്റർ ഹിറ്റായിരുന്നു. ഇപ്പോഴും ചിത്രത്തിന്റെ വിവിധ ഭാഗങ്ങള്‍ സോഷ്യൽ മീഡിയയിൽ മീമായും റീലായുമെല്ലാം നിറഞ്ഞു നിൽക്കുന്നുണ്ട്.