BSNL ലേക്ക് കൂടുതൽ വരിക്കാർ, കാരണം ഇത്

ജിയോ ഉൾപ്പടെയുള്ള സ്വകാര്യ മൊബൈൽ സേവനദാതാക്കൾ താരിഫ് കൂട്ടിയതിനെത്തുടർന്ന് ബി.എസ് എൻഎലിലേക്ക് വരുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ കാര്യമായ വർദ്ധന രേഖപ്പെടുത്തി.
ജിയോ, എയർടെൽ, വോഡഫോൺ -ഐഡിയ (വി) എന്നീ കമ്പനികളുടെ ഉപഭോക്താക്കളാണ് ഇപ്പോൾ BSNL ലേക്ക് മാറിയത്.

ജൂലായ് ഒന്നുമുതലാണ് സ്വകാര്യ കമ്പനികൾ താരീഫ് കൂട്ടിയത് . ജൂലൈ 10 മുതൽ 17 വരെയുള്ള കണക്ക് പ്രകാരം ലേക്ക് BSNL നിന്നു വിട്ടുപോയ ഉപഭോക്താക്കളുടെ എണ്ണം 5,831 ആണ്. എന്നാൽ ഇതേ കാലയളവിൽ BSNL ലേക്ക് മറ്റു കമ്പനികളിൽ നിന്ന് വന്ന ഉപഭോക്ത എണ്ണം 5,921 ആണ്.

കേരളത്തിലാണ് ഏറ്റവും കൂടുതൽ ആൾക്കാർ BSNL ലേക്ക് താരീഫ് കൂട്ടിയതിനെ തുടർന്ന് മാറിയത്.സംസ്ഥാനത്ത് BSNL ലേക്ക് വരുന്ന വരിക്കാരുടെ എണ്ണം വിട്ടുപോകുന്നേക്കാൾ കൂടുതലായാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്തു തന്നെ ജൂലായ് 10-17 കാലയളവിൽ ഏറ്റവും കൂടുതൽ BSNL ലേക്ക് വരി കാർ പോയത് മലപ്പുറം ജില്ലയിൽ നിന്നാണ് (1,107 വരിക്കാർ ) .