ബിക്കിനി ധരിച്ചാൽ സിനിമയിൽ കേറാം; തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് ഈ നടിയും

സിനിമയിൽ അഭിനയിക്കാൻ വരുന്ന ഒരു പുതുമുഖ നടിയെ സംബന്ധിച്ച് ഒരുപാട് ദുരനുഭവങ്ങൾ അവർക്ക് നേരിടേണ്ടി വരാറുണ്ട് . ഇപ്പോളിതാ തൊണ്ണൂറുകളിൽ ബോളിവുഡ് നടിമാർക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പങ്കു വെച്ചിരിക്കുകയാണ് സാക്ഷാല്‍ നടി മനീഷ കൊയ്രാള തന്നെ.

“സിനിമയിലേക്ക് താൻ വന്ന കാലഘട്ടത്തിൽ പോർട്ട് ഫോളിയോയ്ക്കായി ചിത്രം എടുക്കാനായി ഒരു സീനിയർ ഫോട്ടോഗ്രാഫറിന്റെ അടുത്ത് പോയിരുന്നു. നിങ്ങൾക്ക് നല്ല കഴിവുണ്ട് നിങ്ങൾ അടുത്ത സൂപ്പർസ്റ്റാർ ആകും എന്നു പറഞ്ഞ ഫോട്ടോഗ്രാഫർ , ഒരു ബിക്കിനി തന്റെ മുന്നിലേക്ക് നീട്ടി അത് ധരിക്കാനായി തന്നോട് ആവശ്യപ്പെട്ടു. എന്നാൽ താൻ അത് നിരസിച്ചു. ബീച്ചിലോ നീന്തലിന് പോകുമ്പോഴാണ് സാധാരണ ബിക്കിനി ധരിക്കാറുള്ളത്. ഈ വഴി സിനിമയിലേക്ക് കയറിപ്പറ്റാം എന്ന ഉദ്ദേശത്തോടെയാണ് താങ്കൾ തനിക്കത് തന്നതെങ്കിൽ തനിക്കിതിന്റെ ആവശ്യമില്ല എന്നു പറയുകയും ചെയ്തു. എന്നാൽ തന്‍റെ പ്രതികരണം കേട്ടതോടെ വഴങ്ങാത്ത കളിമണ്ണ് കൊണ്ട് എങ്ങനെ ശിൽപ്പം ഉണ്ടാക്കാനാണ് എന്നാണ് അദേഹം മറുപടി പറഞ്ഞത് ‘
എന്നാൽ അതിപ്പോഴും തൻറെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ടെന്നും മനീഷ കൊയ്രാള ഫിലിംഫെയറിനു നൽകിയ അഭിമുഖത്തിൽ പങ്ക് വെക്കുന്നു.

സിനിമാ ലോകത്തുള്ള എല്ലാവരും ഇങ്ങനെയല്ല, പക്ഷേ ഇന്നും ഒരു വിഭാഗം ആൾക്കാരുടെ മനോഭാവം ആ ഫോട്ടോഗ്രാഫറിന്റെത് പോലെയാണെന്നും താരം പറയുന്നു. താൻ വലിയ നടിയായതിനു ശേഷം ഫോട്ടോഗ്രാഫറിനെ വീണ്ടും കാണാൻ അവസരം ഉണ്ടായി. അന്ന് തന്‍റെ ഫോട്ടോ എടുക്കാൻ വന്ന അദ്ദേഹം താൻ വലിയ നടിയാകുമെന്ന് എന്ന് ഞാൻ അന്നേ പറഞ്ഞതല്ലേ എന്ന് പറഞ്ഞതായും മനീഷ കൊയ്രാള കൂട്ടിച്ചേർത്തു.