കണ്ണൂർ സർവകലാശാല തൂത്തുവാരി SFI..തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം

കണ്ണൂർ: സർവകലാശാലാ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം.8 സീറ്റിലും എസ് എഫ് ഐ തകര്‍പ്പന്‍ വിജയം നേടി. താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐയും – യു ഡി എസ് എഫും തമ്മിലായിരുന്നു പ്രധാന പോരാട്ടം. വോട്ടെടുപ്പിനിടെ കള്ളവോട്ടിന്‍റെ പേരില്‍ സംഘർഷവും ഉണ്ടായിരുന്നു. സുതാര്യത ഉറപ്പാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് യു ഡി എസ് എഫ് അനുകൂല ഉത്തരവ് നേടിയതിനാല്‍ കനത്ത പൊലീസ് സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടന്നത്

കെഎസ് യു അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് എസ്എഫ്ഐ പ്രവർത്തകർ തട്ടിയെടുത്തു എന്നാരോപിച്ചുണ്ടായ വാക്ക് തർക്കമാണ് ഇരു വിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. തുടര്‍ന്ന് പോലീസ് ലാത്തി വീശി. രാവിലെതന്നെ സുരക്ഷാ മുൻകരുതൽ വിലയിരുത്താൻ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ യൂണിവേഴ്സിറ്റിയിൽ എത്തിയിരുന്നു