SPക്ക് പരാതി നൽകാനെത്തിയ ഭാര്യയെ കുത്തിക്കൊന്ന് ഹെഡ് കോൺസ്റ്റബിൾ

ബെംഗളൂരു: ഭർത്താവിനെതിരെ പരാതി നൽകാനായി എസ്പി ഓഫീസ് വളപ്പിലെത്തിയ ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവായ  ഹെഡ് കോൺസ്റ്റബിൾ. ഭർത്താവിന്‍റെ മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകാൻ വന്ന മമത (37)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവായ ഗൊരൂർ പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ലോകനാഥിനെ(40 ) പോലീസ് അറസ്റ്റ് ചെയ്തു.

ലോകനാഥിന്റെ തുടർച്ചയായ മർദ്ദനത്തെത്തുടർന്നായിരുന്നു മമത എസ്പി ഓഫീസിൽ പരാതി നല്‍കാന്‍ എത്തിയത്.  19 വർഷം മുമ്പ് വിവാഹിതരായ ഇവർ എപ്പോഴും വഴക്കിലായിരുന്നു  എന്ന് പോലീസ് പറയുന്നു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്

കുത്തേറ്റ മമതയെ  ലോക്നാഥിന്റെ സഹപ്രവർത്തകർ ഉടനെ തന്നെ ഹാസൻ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിനു ശേഷം ലോകനാഥ് ഒളിവിൽ പോയിരുന്നു. ലോക്നാഥിനെ ഭാരതീയ ന്യായ് സംഹിത 103-ാംവകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്