കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളേജിൽ കാത്ത് ലാബിന്‍റെ പ്രവർത്തനം നിലച്ചതോടെ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയിരിക്കുകയാണ്. ശസ്ത്രക്രിയാ തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്നതിനാൽ 6 മാസമായി ബൈപ്പാസ് സർജറിയും നിലച്ച അവസ്ഥയാണ്. നിരവധി രോഗികളാണ് ബൈപ്പാസ് സർജറിക്കായി കാത്തിരിക്കുന്നത്
ലാബിന്‍റെ അറ്റകുറ്റപ്പണി നടത്താതെ ശസ്ത്രക്രിയ നടത്തിയാൽ രോഗികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
അതിനാലാണ് താൽക്കാലികമായി കാത്ത് ലാബ് പ്രവർത്തനം നിർത്തേണ്ടി വന്നതെന്നും പറയുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ അനുകൂല നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. അതേ സമയഃ അറ്റകുറ്റപ്പണി കാരണമാണ് ശസ്ത്രക്രിയ മുടങ്ങിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം