ആർക്കാണ് ഇവിടെ ക്വാറി പണിയേണ്ടത്.. ആർകാണീ പണം നേടേണ്ടത്.. ഇതൊരു ചോദ്യമാണ്.. ഇവിടുത്തെ ഓരോ മനുഷ്യനും അധികാരികള്‍ക്ക് നേരെ ഉയർത്തുന്ന ശക്തമായ ചോദ്യം… മറുപടി പറയേണ്ടത് അധിക്യതരുടെ ഉത്തരവാദിത്തമാണ്..
കഴിഞ്ഞ കുറെ മാസങ്ങളായി സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗായി ഉയർന്നു വന്ന പേരാണ് save പൂവതാര്കുണ്ട് ennath.. ഒരു ജനതയുടെ കുടിവെള്ള സ്രോതസ്സ്, കാർഷിക മേഖലയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന മാലൂരുകരുടെ ജലസ്രോതസ്, കുട്ടികളുടെ നീന്തൽ കുളം, ഒരിക്കലും വറ്റാത്ത നീരുറവ ഇങ്ങനെയെല്ലാമുള്ള പൂവതാര്കുണ്ട് പ്രകൃതി കനിഞ്ഞ് നല്‍കിയ അനുഗ്രഹമാണ്.ഇവിടെയാണിപ്പോൾ ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.നീരുറവ ഇല്ലെന്നും മലഞ്ചേരിവ് ഇല്ലെന്നുമൊക്കെ പറഞ്ഞുകൊണ്ടു ഒരു ബോർഡ് മീറ്റിംഗ് പോലും നടത്താതെയാണ് ഈ ക്വാറിക്ക് ലൈസൻസ് അനുവദിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
ക്വാറിക്കെതിരെ പ്രതിഷേധജ്വാല ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.മെഴുകുതിരി കത്തിച്ചും,റാലികൾ നടത്തിയും തങ്ങളുടെ ശക്തമായ പ്രതിഷേധം ജനങ്ങള്‍ അറിയിച്ചു കഴിഞ്ഞു.എന്നിട്ടും ഒരു അനുകൂല നടപടിയും പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.ഇവിടെ രാഷ്ട്രീയത്തിന്റെ മതത്തിന്‍റ ചേരിതിരുവുകൾ ഇല്ല,എന്നിട്ടും പ്രകൃതിക്ക് വേണ്ടി ജീവന് വേണ്ടിയുള്ള ഈ നാട്ടുകാരുടെ മുറവിളി ആരും കേള്‍ക്കാതെ പോകുന്നതെന്ത് കൊണ്ടാണ്.
ഇത് മാലൂറിലെ ചെറിയൊരു ജനവിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല.ഞങ്ങളെയും നിങ്ങളെയും ബാധിക്കുന്ന വലിയൊരു പ്രശ്നമാണ്.വികസനം ആവശ്യമാണ് പക്ഷെ.അത് പ്രക്യതിയെയും ജനങ്ങളെയും ദുരിതത്തിൽ ആഴ്ത്തി കൊണ്ടാവരുതെന്നു മാത്രം.