തമിഴ്‌നാട്ടിൽ ഓൺലൈൻ ചൂതാട്ടത്തിന് വിലക്ക്

ഓൺലൈൻ ചൂതാട്ടം തമിഴ്‌നാട്ടിൽ നിരോധിച്ച് സർക്കാർ പ്രത്യേക ഓർഡിനൻസ് പുറത്തിറക്കി. ഓൺലൈൻ ചൂതാട്ടം നടത്തിയാൽ ഇനിമുതൽ 5000 രൂപ പിഴയും ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവും ലഭിക്കും. ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുത്ത് പണം നഷ്ട്ടപ്പെട്ട് നിരവധിപേരാണ് തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്‌തത്‌. ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ വ്യാപക ആവിശ്യവും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സർക്കാർ നടപടി സ്വീകരിച്ചത്.