ജാഗ്രതൈ..മനുഷ്യരായി വേഷം മാറിയ അന്യഗ്രഹ ജീവികൾ നമുക്കിടയില്‍ ഉണ്ടെന്ന്..

അന്യഗ്രഹ ജീവികൾ എന്നും അത്ഭുതപ്പെടുത്തുന്നവരാണ്. ചിലരില്‍ അത് കൗതകവും മറ്റ് ചിലർക്ക് ഭയവും ഉണ്ടാക്കും. അന്യഗ്രഹ ജീവികൾ മനുഷ്യരായി വേഷം മാറി നമുക്കിടയിലുണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കും അല്ലേ..

പക്ഷെ, ഹാർ‌വാഡ് സർവ്വകലാശാല തയ്യാറാക്കിയ ​ഗവേഷണ പ്രബന്ധത്തില്‍ ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്. ക്രിപ്‌റ്റോടെറസ്ട്രിയൽ എന്ന ഗൂഢവാദ സങ്കൽപത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയിരിക്കുന്നത്. അന്യഗ്രഹ ജീവികൾ വേഷം മാറി ഭൂമിയിൽ ജീവിക്കുന്നുണ്ട്. അവ നമ്മളെ അനുകരിച്ച് നമ്മളുമായി ഇടകലർന്നു ജീവിക്കുന്നത് തിരിച്ചറിയാനാവില്ലെന്നും ഈ സങ്കൽപം പറയുന്നു

അന്യഗ്രഹജീവികൾ ഭൂമിയുടെ ഗതിയും മനുഷ്യ ജീവിതവും തങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് മാറ്റി വിടുകയാണെന്ന് കരുതുന്നവരുമുണ്ട്.
ഈ സാധ്യതയും ​ഗവേഷണ പ്രബന്ധം തള്ളിക്കളയുന്നില്ല. ഇങ്ങനെ വേഷം മാറി കഴിയുന്ന അന്യ​ഗ്രഹജീവികളെ സന്ദർശിക്കാനായി ഭൂമിയിലെത്തുന്ന വാഹനങ്ങളാകാം യുഎഫ്ഒ എന്ന പേരിലുള്ള, തിരിച്ചറിയാനാകാത്ത പേടകങ്ങളെന്ന് ​ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നു

ഭൂമിയിലെത്തിയ അന്യഗ്രഹ ജീവികൾ ആദിമ കാലത്ത് സാങ്കേതികപരമായി ഉയർന്ന തലത്തിലുള്ള ജീവിതം നയിച്ചിരുന്നു. എന്നാൽ പ്രളയമടക്കമുള്ള പ്രകൃതി ദുരന്തത്തിൽപെട്ട് അവരുടെ സംസ്‌കാരം നശിച്ചു. പക്ഷേ, ഈ ജീവി വർ​ഗം പൂർണമായി നശിച്ചില്ല. ഇവർ അഗ്നി പർവതങ്ങളിലും സമുദ്രത്തിലുമൊക്കെയായി താമസം ഉറപ്പിച്ചു. മനുഷ്യരുടെ രൂപം ഇല്ലാത്ത ക്രിപ്റ്റോകളുമുണ്ട്. ഇവർ ഉരഗങ്ങളോ അല്ലെങ്കിൽ ആൾക്കുരങ്ങുകളോട് സാമ്യമുള്ളവരോ ആണ്. മെക്‌സിക്കോയിലെ പ്രോപോ കാറ്റെപ്റ്റൽ അഗ്നിപർവതം, യുഎസിലെ ശസ്ത പർവതം തുടങ്ങിയവ ഇവരുടെ താവളങ്ങളാണ്. ഇവിടങ്ങളിൽ അന്യ​ഗ്രഹപേടകങ്ങളുടെ (യുഎഫ്ഒ) സാന്നിധ്യം കൂടുതൽ ദൃശ്യമാകുന്നതിന് കാരണവും ഇതാകാമെന്നും പ്രബന്ധത്തിൽ പറയുന്നു