കോടികളുടെ തട്ടിപ്പ്; CPM ലോക്കൽ കമ്മറ്റി അം​ഗമായ സഹകരണ സംഘം സെക്രട്ടറി ഒളിവിൽ

കാസർകോട്: കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയിലാണ് സ്വർണം പണയ ഇടപാടിൽ കോടികളുടെ തട്ടിപ്പ് നടന്നത്. സഹകരണസംഘം സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മറ്റി അം​ഗവുമായ കെ. രതീശാണ് 4.75 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന ഓഡിറ്റിങിലാണ് തട്ടിപ്പ് വിവരം പുറത്തു വരുന്നത്. ഭരണസമിതി അം​ഗങ്ങളറിയാതെ തവണകളായി സ്വർണ പണയ വായ്പ വ്യാജമായി എടുക്കുകയായിരുന്നു

പണയപണ്ടം വെക്കാതെ രേഖകൾ ചമച്ച് തുക തട്ടുകയായിരുന്നു എന്നാണ് വിവരം. തട്ടിപ്പു വിവരം പുറത്തുവന്നതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തട്ടിപ്പ് അറിഞ്ഞതോടെ സിപിഎം രതീശനെ സസ്പെന്‍ഡ് ചെയ്തു. അന്യായമായി പണം കൈവശപ്പെടുത്തുകയും ഉപഭോക്താക്കളെ ചതിക്കുകയും ചെയ്തുവെന്ന് ചൂണ്ടികാട്ടി പ്രസിഡന്റ് കെ. സൂപ്പി ആദൂർ നൽകിയ പരാതിയിൽ
രതീശനെതിരെ
പോലീസ് കേസെടുത്തിട്ടുണ്ട്