തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. സൂക്ഷ്മ പരിശോധന വേളയില്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടു പേര്‍ക്കാണ് വരാണാധികാരിയുടെ മുറിയിലേക്ക് പ്രവേശിക്കാന്‍ അവസരം. ഒരു സ്ഥാനാര്‍ത്ഥിയോ സ്ഥാനാര്‍ഥിക്ക് വേണ്ടിയോ ഒന്നിലേറെ പത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം ഒന്നിച്ചെടുത്താകും സൂക്ഷമപരിശോധന നടത്തുക.
സൂക്ഷ്മ പരിശോധന വേളയില്‍ തിരുത്താന്‍ പറ്റുന്ന നിസാര തെറ്റുകള്‍ അവഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. 1,52,292 പേരാണ് ഇന്നലെ വൈകിട്ട് ആറുമണി വരെ നാമനിര്‍ദേശപത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഏറ്റവുമധികം പേര് പത്രിക നല്‍കിയത് മലപ്പുറം ജില്ലയിലാണ് 18,612 പേര്. 4281 പേര് പത്രിക സമര്‍പ്പിച്ച വയനാട്ടിലാണ് കുറവ് സ്ഥാനാര്‍ഥികള്‍.