തിരുവനന്തപുരം: വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മണ്ഡലത്തിന് കീഴിൽ വരുന്ന പ്രദേശമായ മലയിൻകീഴ് വോട്ടിങ് ബൂത്തിലെ മച്ചേൽ 112 ആം ബൂത്തിലാണ് പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. പണം എവിടെ നിന്നും എത്തിയതാണെന്ന് കണ്ടെത്താനായില്ല.
അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്ക് പോളിങിൽ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. രാവിലെ 5.30നാണ് മോക്ക് പോളിങ് ആരംഭിച്ചത്. ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ച് പ്രശ്നം വേഗം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. യന്ത്ര തകരാര്‍ കാരണം ചിലയിടങ്ങളില്‍ മോക്ക് പോളിങും വൈകി.