മാസപ്പടി കേസിൽ സിഎംആർഎൽ, എംഡി ശശിധരൻ കർത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്തു. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ആലുവയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. വീട്ടിൽ നിന്ന് ചില രേഖകൾ ഇഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കർത്തക്ക് ഇഡി നേരത്തെ 2 തവണ നോട്ടീസ് നൽകിയിരുന്നുവെങ്കിലും
ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ്
വീട്ടിലെത്തി ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. സിഎംആർഎൽ -എക്സാലോജിക് സാമ്പത്തിക ഇടപാട് രേഖകൾ സിഎംആർഎൽ ഉദ്യോഗസ്ഥരിൽ നിന്ന് ഇഡി നേരത്തെ തേടിയിരുന്നെങ്കിലും നല്‍കിയിരുന്നില്ല.
സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയിൽ തന്നെയാണ് കർത്തക്കും ഇ ഡി നേരത്തെ നോട്ടീസ് നൽകിയത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു