റഹീമിന്റെ കഥ സിനിമ ആക്കുമെന്ന് ബോചെ, ബ്ലസിയുമായി സംസാരിച്ചു..

കോഴിക്കോട് : സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ കഥ സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂർ. മോചനത്തിന് പണം കണ്ടെത്താൻ നടത്തിയ പെടാപ്പാടും യാചകയാത്രയും അബ്ദുൽ റഹീമിന്റെ ജീവിതവും ആയിരിക്കും സിനിമയിൽ ഉൾപ്പെടുത്തുക. മലയാളികളുടെ നന്മ ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനാണ് സിനിമ നിർമ്മിക്കുന്നത്. സംവിധായകൻ ബ്ലസിയുമായി സിനിമയെ കുറിച്ച് സംസാരിച്ചുവെന്നും പോസറ്റീവ് മറുപടി ലഭിച്ചിട്ടുണ്ടെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി
സിനിമയിൽ നിന്ന് ലഭിക്കുന്ന ലാഭം ബോച്ചേ ചാരിറ്റബൾ ട്രസ്റ്റിന്റെ സഹായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു

അബ്ദുൽ റഹീം കഴിഞ്ഞ 18 വര്‍ഷമായി സൗദിയിൽ ജയിലിൽ കഴിയുകയാണ്. സ്പോണ്‍സറുടെ മകന്‍റെ മരണത്തിന് കാരണക്കാരനായെന്ന കുറ്റത്തിനാണ് അബ്ദുല്‍ റഹീമിന് വധശിക്ഷ വിധിച്ചത്. 34 കോടി രൂപ മോചന ദ്രവ്യം നൽകിയാൽ വധ ശിക്ഷയിൽ നിന്ന് രക്ഷ നേടാമെന്ന് കുടുംബം അറിയിച്ചതോടെയാണ് മലയാളികളൊന്നാകെ
കൈകോർത്ത്
അബ്ദുൽ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചത്.
ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തിലായിരുന്നു ഏറെ പ്രശംസ പിടിച്ചു പറ്റിയ ഈ ഫണ്ട് പിരിവ്