ഉപയോക്താക്കളുടെ പ്രൊഫൈലുകളില്‍ നിന്ന് പഴയ പോസ്റ്റുകളെല്ലാം അപ്രത്യക്ഷമാകുന്നതാണ് ഫേസ്ബുക്കിലെ പുതിയ പ്രശ്നം. ലോഗിൻ ചെയ്ത് ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ ‘നോ പോസ്റ്റ് അവൈലബിൾ’ എന്നാണ് ദൃശ്യമാകുന്നത്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ പ്രശ്നം നേരിട്ടിരുന്നു. ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ ഫേസ്ബുക്കിലെ പ്രശ്നം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. അതേസമയം, ഇത് ടെക്നിക്കൽ ഗ്ലിച്ച് മാത്രമാണെന്നാണ് വിലയിരുത്തുന്നത്, പോസ്റ്റുകൾ ദൃശ്യമാകുന്നില്ലെങ്കിലും, നോട്ടിഫിക്കേഷൻ സേവനങ്ങൾ ലഭിക്കുന്നതായി ഉപയോക്താക്കളിൽ ചിലർ വ്യക്തമാക്കി. എന്നാൽ, ഔദ്യോഗിക വിശദീകരണം പുറത്തിറക്കും മുന്‍പ് തന്നെ മെറ്റ തകരാര്‍ പരിഹരിച്ചു
കഴിഞ്ഞ മാസം ഒരു മണിക്കൂർ നേരത്തേക്ക് മെറ്റ പ്ലാറ്റുഫോമുകളായ ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവർത്തനങ്ങൾ നിലച്ചിരുന്നു. ലോഗ് ഔട്ടാകുന്ന പ്രശ്നമാണ് ഫേസ്ബുക്ക് നേരിട്ടതെങ്കില്‍ സന്ദേശങ്ങള്‍ അയക്കുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് അന്ന് ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കൾ നേരിട്ടത്. ത്രെഡ്, വാട്സ്ആപ്പ് എന്നീ ആപ്പുകള്‍ക്കും സമാനമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്