ഡോ. അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. അഭിരാമി മരിച്ചു കിടന്ന മുറിയില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കിട്ടിയത്. ആത്മഹത്യയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണ കാരണം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. സഹപാഠികളുടെ ഉള്‍പ്പെടെ മൊഴിയെടുക്കും.
മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തുവെന്നുമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്

ആറ് മാസം മുന്‍പായിരുന്നു അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്‌നങ്ങളോ മറ്റ് എന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണം എന്നും പൊലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസം വൈകിട്ട് ആയിരുന്നു മെഡിക്കല്‍ കോളേജിന് സമീപമുള്ള വീട്ടില്‍ല്‍ അഭിരാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളനാട് സ്വദേശിയായ അഭിരാമി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കുകയാണ്