തൃശ്ശൂർ: നടന് ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവച്ചതിന് തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. ഇനി ആവർത്തിക്കരുതെന്ന് കാട്ടി കമ്മീഷൻ നോട്ടീസ് അയച്ചു. ടൊവിനോയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്തുവെന്ന പരാതിയെത്തുടർന്നാണ് നടപടി
ടൊവിനോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസിഡറാണെന്ന് അറിയില്ലായിരുന്നുവെന്നാണ് സുനില്‍കുമാര്‍ നൽകിയ വിശദീകരണം. മറുപടി തൃപ്തികരമായി കണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന് താക്കീത് നല്കി പരാതി അവസാനിപ്പിച്ചു
അംബാസിഡര്‍ ആയതിനാല്‍ തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കാണിച്ച് ടൊവിനോ പോസ്റ്റിട്ടതിന് പിന്നാലെ സുനിൽകുമാർ തന്റെ പോസ്റ്റ് പിൻവലിച്ചിരുന്നു. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനില്‍കുമാര്‍ ടൊവിനോക്കൊപ്പം നില്ക്കുന്ന പോസ്റ്റിട്ടത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചായിരുന്നു കുറിപ്പ്