കോളേജ് പരിപാടിയില്‍ നിന്ന് ഗായകന്‍ ജാസി ഗിഫ്റ്റ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി

കൊച്ചി: എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ പരിപാടിക്കിടെയാണ് ഗായകന്‍ ജാസി ഗിഫ്റ്റ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. കോളജ് ഡേയിലെ പരിപാടിയിലെ മുഖ്യ അതിഥിയായി എത്തിയതായിരുന്നു ജാസി. പാട്ട് പാടുന്നതിനിടെ ജാസിയുടെ മൈക്ക് കോളേജ് പ്രിന്‍സിപ്പല്‍ പിടിച്ചു വാങ്ങിയതാണ് കാരണം. ഒപ്പം പാടാന്‍ എത്തിയ ആളെ ഒഴിവാക്കണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതായാണ് വിവരം

വിദ്യാര്‍ത്ഥികള്‍ ക്ഷണിച്ച പ്രകാരമാണ് ഗായകന്‍ എത്തിയത്. ഉത്ഘാടനത്തിന്‍റെ ഭാഘമായി ജാസിയും കോറസായി സജിനും പാടുന്നതിനിടെ വേദിയിലെത്തിയ പ്രിന്‍സിപ്പല്‍ മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിടുകയും ചെയ്തു

തുടർന്ന് പ്രിസിപ്പലിനെതിരെ കോളജ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ഇത്രയും നാളത്തെ സംഗീത ജീവിതത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും, ഒപ്പം പാടാനെത്തിയ മുതിര്‍ന്ന ഗായകനെ ഒഴിവാക്കാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടുവെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു