തെരഞ്ഞെടുപ്പിന് ചൂടേറിയതോടെ സ്ത്രീകൾക്ക് വമ്പൻ പ്രഖ്യാപനങ്ങളാണ് കോൺഗ്രസ് നൽകിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തും. നിര്‍ധനരായ സ്ത്രീകള്‍ക്ക് ഒരുലക്ഷം രൂപയുടെ ധനസഹായം ബാങ്ക് അക്കൗണ്ടുകള്‍ വഴി ലഭ്യമാക്കും.
എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റല്‍, എല്ലാ പഞ്ചായത്തുകളിലും സ്ത്രീകളുടെ പരാതി കേള്‍ക്കുന്നതിന് പ്രത്യേക വരണാധികാരി എന്നീ ഉറപ്പുകളും മുന്നോട്ടുവച്ചു.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ
‘മഹിള ന്യായ്’ ഗ്യാരന്‍റി പദ്ധതിയുടെ ഭാഗമായി 5 ഗ്യാരന്‍റികളാണ്
പ്രഖ്യാപിച്ചത്
കര്‍ഷകര്‍, ആദിവാസി വിഭാഗം, വനിതകള്‍ എന്നിവര്‍ക്കുള്ള ന്യായ് ഉറപ്പുകള്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമാക്കും. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധുലെയില്‍ നടന്ന വനിതാ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഈ സുപ്രധാന പ്രഖ്യാപനം