ശബ്ദസന്ദേശം തന്റേതെന്ന് സമ്മതിച്ച് സ്വപ്നാ സുരേഷ്

മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദസന്ദേശം തന്റേതെന്ന് സമ്മതിച്ച് സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്നാ സുരേഷ്. ശബ്ദം എപ്പോഴാണ് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍ക്കുന്നില്ലെന്നും സ്വപ്നാ സുരേഷ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിഐജി അജയ്കുമാറിനോടാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയത്. ഡിഐജി അജയ്കുമാറിന് അന്വേഷണ ചുമതല നല്‍കി ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് ഉത്തരവിട്ടത്.

സ്വപ്നയുടെ ശബ്ദ സന്ദേശം ചോര്‍ന്നത് ജയിലില്‍ നിന്നല്ലെന്ന് ഡിഐജി പറഞ്ഞു. ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്നും ഡിഐജി അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഡിഐജിയുടെ പ്രതികരണം.