ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു

ആലപ്പുഴ‌: ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. പട്ടണക്കാഡ് സ്വദേശിനി ആതിര (32) യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ വെച്ച് ഭർത്താവ് ആതിരയെ തീകൊളുത്തിയത്

തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിൽസയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആതിര മരണത്തിന് കീഴടങ്ങി. കുടുംബ വഴക്കിനെ തുടർന്നാണ് അക്രമമെന്നാണ് വിവരം.
ഇരുവരും ഒരുമിച്ചല്ല താമസിക്കുന്നത്.
ഭർത്താവ് കടക്കരപ്പള്ളി വട്ടക്കര ശ്യാം ജി. ചന്ദ്രൻ (36) ഗുരുതരമായി പൊള്ളലേറ്റ്‌ ചികിത്സയിലാണ്