ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നടന്ന ഒരു വിവാഹത്തിന്റെ സ്ത്രീധനത്തുക കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ. മെഴ്സിഡസ് ബെന്‍സ്, 1.25 കിലോ സ്വര്‍ണം എന്നിവയാണ് സമ്മാനതുകയിൽ ഉള്‍പ്പെടുന്നത്. ഒരു ഡൈനിങ് ടേബിള്‍, മെഴ്സിഡസ് ഇ ക്ലാസ്, ടോയോട്ട ഫോര്‍ച്യുണര്‍, 1.25 കിലോ സ്വര്‍ണം, 7 കിലോ വെള്ളി, ചിത്രത്തിൽ അതിഥികള്‍ക്ക് നടുവില്‍ നിന്നാണ് ഒരാള്‍ സമ്മാനങ്ങളുടെ പട്ടിക വായിക്കുന്നത്
എന്നാല്‍ ഇത് വിവാഹം അല്ല കച്ചവടം ആണെന്ന കമന്റുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത്. എന്തുകൊണ്ട് പൊലീസ് ഇതില്‍ നടപടി സ്വീകരിക്കുന്നില്ല എന്നും പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ എന്നാണ് സംഭവം നടന്നത് എന്ന് വ്യക്തമല്ല