കെ. സുധാകരന്‍റെയും വി.ഡി. സതീശന്‍റെയും യാത്ര മിനി ലോറിയില്‍

കണ്ണൂര്‍ ഊരത്തൂരിലെ വിമുക്തഭടന്‍ വിപിന്‍ തോമസിന്റെ മിനി ലോറി ഇപ്പോള്‍ പുതിയ ഓട്ടത്തിലാണ്. കല്ലും മണ്ണും പേറിയുള്ള യാത്ര 20 ദിവസത്തേക്ക് മാറ്റി വെച്ചാണ് പുതിയ യാത്ര ആരംഭിച്ചത്. കെ.പി.സി.സി.യുടെ സമരാഗ്‌നിയുമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെയുള്ള നീണ്ട ഓട്ടം. പേരാവൂരിലെ പി. ചാത്തുട്ടിയാണ് 2022 മോഡല്‍ ‘സമരാഗ്‌നി’യുടെ സാരഥി

ജാഥാ നായകരായ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഇരിക്കാന്‍ 360 ഡിഗ്രി തിരിയുന്ന രണ്ടുകസേര സ്ഥാപിച്ചിട്ടുണ്ട്
ശീതീകരണിയും എല്‍.ഇ.ഡി. വിളക്കും ഫൈബര്‍ഗ്ലാസും ജനറേറ്ററുമുണ്ട്. പിന്നില്‍ താഴേയായി രണ്ട് ഭാഗത്തും ബെഞ്ച് പോലുള്ള രണ്ട് ഇരിപ്പിടവും മാത്രമാണുള്ളത്. കുലുക്കം ഒഴിവാക്കാന്‍ പ്ലാറ്റ്ഫോമില്‍ മണലും നിറച്ചിട്ടുണ്ട്. കണ്ണൂര്‍ നടാലില്‍ നടന്ന ‘മേക്ക് ഓവറിന്’ ചെലവ് മൂന്നു ലക്ഷമാണ്

നേതാക്കള്‍ക്കായി ഒരുക്കിയ ഈ വാഹനത്തിന് പുറമെ സമരാഗ്‌നിയുടെ സ്റ്റിക്കര്‍ ഒട്ടിച്ച് യാത്രയില്‍ അണിനിരക്കാന്‍ പതിനൊന്ന് വാഹനങ്ങള്‍ വേറെയുമുണ്ട്