ദില്ലി: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളത്തിന്റെ പ്രതിഷേധ ധർണ്ണയ്ക്ക് ദില്ലിയില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും, എൽഡിഎഫ് എം എൽ എമാരും
എം പിമാരും സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള നിരവധി നേതാക്കളും മാര്‍ച്ചിലും
ധർണ്ണയിലും അണിനിരന്നു. കേരള ഹൗസിൽ നിന്ന് മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് എത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും.
ഇന്നലെ കർണാടകത്തിലെ നേതാക്കൾ സമരമിരുന്ന അതേ പന്തലിലാണ് കേരളത്തിന്റെയും പ്രതിഷേധ പരിപാടി നടക്കുന്നത്.ഡിഎംകെയ്ക്ക് പുറമെ, ആം ആദ്മി പാർട്ടിയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തും. ശരത് പവാറും സാന്നിധ്യം അറിയിച്ചിട്ടുണ്ട്
കേരളത്തിൻ്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്നും ആരേയും തോൽപ്പിക്കാനല്ല സമരമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ചരിത്രത്തിൽ കീഴ്‌വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാർഗം തെരഞ്ഞെടുക്കേണ്ടി വന്നു. ഒരാളെയും തോൽപ്പിക്കുക എന്ന ലക്ഷ്യം സമരത്തിന് ഇല്ല. അർഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു