ഭാര്യ രാഷ്ട്രീയത്തിൽ സജീവമായി പ്രശസ്ത ആയതിന് പിന്നാലെ വിവാഹമോചനത്തിന് ആവശ്യപ്പെട്ട് ഭർത്താവ്. ആഗ്രയിലാണ് വിചിത്ര സംഭവം. ഭാര്യയ്ക്ക് രാഷ്ട്രീയത്തിൽ ഭയങ്കര താല്പര്യമാണ്. അവർ സജീവമായി രാഷ്ട്രീയത്തിൽ ഇടപെടുന്നു. ഇത് ഭർത്താവിനെ ആകെ അസ്വസ്ഥനാക്കുകയാണ്. അതിനാൽ തനിക്ക് വിവാഹമോചനം വേണം എന്നാണ് ഭർത്താവ് പറയുന്നത്
നാട്ടിൽ ഭർത്താവിന് ഉള്ളതിനേക്കാൾ കൂടുതൽ പ്രശസ്തി ഭാര്യയ്ക്ക് ഉണ്ട്. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായി.
നഗരത്തിലാകെ രാഷ്ട്രീയക്കാരിയായ ഭാര്യയുടെ പോസ്റ്ററുകളും മറ്റും പതിച്ചിട്ടുണ്ട്. ഇതൊന്നും ഭർത്താവിന് തീരെ ഇഷ്ടപ്പെടുന്നില്ല. മാത്രമല്ല, ഭാര്യ അപരിചിതരോട് മിണ്ടുന്നതോ, അപരിചിതരെ കാണുന്നതോ പോലും ഭർത്താവിന് ഇഷ്ടമല്ല. പിന്നാലെയാണ് ഇയാൾ വിവാഹമോചനം വേണം എന്ന് ആവശ്യപ്പെട്ടു തുടങ്ങിയത്.
ഭർത്താവ് സിക്കന്ദ്ര പ്രദേശത്തെ താമസക്കാരനും ഭാര്യ
ന്യൂ ആഗ്രയിലെ താന സ്വദേശിയുമാണ്. ദമ്പതികൾക്ക് ഒരു കുട്ടിയും ഉണ്ട്. രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തനത്തിലും വളരെ സജീവമാണ് ഭാര്യ എന്നതാണ് ഭർത്താവിനെ അലട്ടുന്ന പ്രശ്നം. എന്നാൽ ഭാര്യയ്ക്കാകട്ടെ ഇതിലാണ് താല്പര്യവും. എല്ലാ ഞായറാഴ്ചകളിലും ആഗ്ര പൊലീസ് ലൈനിൽ ഫാമിലി കൗൺസിലിംഗ് നടത്താറുണ്ട്. കൗൺസിലർ ഡോ. അമിത് ഗൗഡയുടെ അടുത്താണ് ഈ വ്യത്യസ്തമായ കേസ് എത്തിയത്.
കൗൺസിലിംഗ് ഫലപ്രദമാകും എന്ന് കരുതുന്നതായി ഡോ. അമിത് പറയുന്നു