ഇവിടെ വാഹനം പാർക്ക് ചെയ്‍താൽ ജീവിതകാലം മുഴുവൻ നാശം

നോ പാർക്കിംഗ് ബോർഡുകൾ നാടുനീളെ നാം കാണാറുണ്ട്. എന്നാൽ ഇവിടെ കാർ പാർക്ക് ചെയ്‍താൽ ജീവിതകാലം മുഴുവൻ നാശം വിതയ്ക്കുമെന്ന് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ ബെംഗളൂരുവിൽ അത്തരത്തിൽ പ്രത്യക്ഷപ്പെട്ട ഒരു ബോർഡാണ് ഇപ്പോൾ വൈറലായിരിക്കുന്നത് ഇതിന് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് അന്വേഷിച്ചെത്തുന്നവർ നിരവധിയാണ്.കറുത്ത നിറത്തിലുള്ള ഈ നോ പാർക്കിംഗ് ബോർഡിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്.

”പാർക്കിംഗ് പാടില്ല. നിങ്ങളുടെ കാർ ഇവിടെ പാർക്ക് ചെയ്താൽ, പൂർവ്വികരുടെ കോപം നാശം വിതയ്ക്കും! എല്ലാം അശുഭകരമായിരിക്കും, ഭ്രാന്തൻ അണ്ണാൻ നിങ്ങളുടെ വീടിനെ ആക്രമിക്കും. നിങ്ങളുടെ ജീവിതകാലം മുഴുവൻ മോശം ദിവസങ്ങൾ വരും! നിങ്ങളുടെ റഫ്രിജറേറ്ററിലെ ഭക്ഷണം ദുരൂഹമായി ചീത്തയാകും! നിങ്ങളുടെ കാർ അശുഭകരമായ ശബ്‌ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങും. കാറിന്‍റെ ടയറുകൾ പൊട്ടിത്തെറിക്കും. ബാക്കിയുള്ളവരേക്കാൾ കൊതുകുകൾ നിങ്ങളെ കടിക്കും! പാർട്ടികളിൽ ആരും നിങ്ങളോട് സംസാരിക്കില്ല. നിങ്ങളുടെ തമാശകൾ കേട്ട് ആരും ചിരിക്കില്ല. ശ്രദ്ധാലുവായിരിക്കുക! നിങ്ങൾക്ക് സുഹൃത്തുക്കളോ കുടുംബമോ ഇല്ലാത്തിടത്തോളം കാലം എല്ലാം നല്ലതാണ്”

ഈ ബോർ‍‍ഡിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലയിട്ടുണ്ട്. ഭയപ്പെടുത്തുന്ന രീതിയിലാണ് അവ ഉണ്ടാക്കിയിരിക്കുന്നത്. നേരത്തെ, കോറമംഗല ഏരിയയിൽ നിന്നുള്ള മറ്റ് ചില നോ പാർക്കിംഗ് ബോർഡുകൾ വൈറലായിരുന്നു. ഇത് നഗരത്തിലെ പാർക്കിംഗ് പ്രശ്‌നങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് കാരണമായിരുന്നു.