മകൻ ടി20 ലോകകപ്പില്‍ ഇന്ത്യൻ ടീമിലെ ഫിനിഷർ; അച്ഛൻ ഇപ്പോഴും ഗ്യാസ് ചുമക്കുന്നു

 

ലഖ്നൗ: ടി20 ലോകകപ്പില്‍ ഇന്ത്യൻ ടീമിലെ ഫിനിഷറായ റിങ്കു സിങ്ങും പിതാവുമാണ് ഇപ്പോൾ താരമായിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്സ് അടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അത്ഭുത വിജയം സമ്മാനിച്ചതിന് പിന്നാലെ ഇന്ത്യൻ ടീമിലെ റിങ്കു വൈറ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായി മാറിക്കഴിഞ്ഞു. സാധാരണ കുടുംബത്തില്‍ നിന്ന് വരുന്ന റിങ്കു പിതാവ് ഖാന്‍ചന്ത് സിംഗിന് പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന ജോലിയാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. തനിക്ക് മികച്ച ഐപിഎല്‍ കരാര്‍ ലഭിച്ചിട്ടും സാമ്പത്തിക ചുറ്റുപാടുകളൊക്കെ മെച്ചപെട്ടിട്ടും പിതാവ് ഇപ്പോഴും പാചകവാതക വിതരണത്തിന് പോവാറുള്ള കാര്യവും റിങ്കു വ്യക്തമാക്കിയിരുന്നു

വീട്ടില്‍ വെറുതെ
മടിച്ചിരിക്കുന്നത് ഒഴിവാക്കാനാണ് അറിയാവുന്ന ജോലി തുടരുന്നതെന്നാണ് പിതാവ് പറഞ്ഞതെന്ന് റിങ്കു വ്യക്തമാക്കുന്നു. ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്തൊരാളോട് വെറുതെയിരിക്കാന്‍ പറയുന്നത് അതിനെക്കാള്‍ കഠിനമാണെന്നും റിങ്കു വെളിപ്പെടുത്തി

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി ഓടുന്നത് റിങ്കുവിന്‍റെ പിതാവ് പാചകവാതക സിലിണ്ടര്‍ വാഹനത്തില്‍ നിന്നെടുത്ത് തോളിലേറ്റി വിതരണം ചെയ്യുന്ന വീഡിയോ ആണ്. വിപിന്‍ തിവാരിയെന്ന എക്സ് യൂസറാണ് റിപ്പബ്ലിക് ദിനത്തില്‍ കഠിനമായി അധ്വാനിക്കുന്ന കുടുംബം എന്ന അടിക്കുറിപ്പോടെ റിങ്കുവിന്‍റെ പിതാവിന്‍റെ വീഡിയോ എക്സില്‍  പങ്കു വെച്ചത്