പാലാരിവട്ടം പാലം അഴിമതിക്കേസിൽ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും പ്രതി ചേർത്തു.അനധികൃത വായ്‌പ നൽകാൻ കൂട്ടുനിന്നെന്ന കേസിലാണ് ഹനീഷിനെ പ്രതി ചേർത്തത്.കേസിൽ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേർത്തിരിക്കുന്നത്.കിറ്റ്‌കോ കൺസൽട്ടന്റുമായി എം എസ് ഷാലിമാർ ,നിഷ തങ്കച്ചി ,ബംഗളൂരു നാഗേഷ് കൺസൾട്ടിസിയിലെ മഞ്ജുരാജ് ,സോമരാജൻ എന്നിവരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . പാലാരിവട്ടം അഴിമതി കേസിൽ ഇന്നലെ അറസ്റ്റിലായ ഇബ്രഹീം കുഞ്ഞിനെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്ന വിജിലൻസ് അപേക്ഷയും ഇബ്രഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും .