നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. . ജനുവരി 26ന് തിരുവനന്തപുരത്താണ് വിവാഹം നടക്കുക. ജനുവരി 27ന് സുഹൃത്തുക്കള്‍ക്കായി കൊച്ചിയിൽ വിവാഹ വിരുന്നും സംഘടിപ്പിക്കുന്നുണ്ട്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്. ഏറെ നാളായി ഇവര്‍ പ്രണയത്തിലായിരുന്നു. പ്രശസ്ത ചാനലിൽ സംപ്രേഷണം ചെയ്ത മനംപോലെ മംഗല്യം എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
തമിഴ് ചിത്രമായ വൈഗയിലൂടെ 2009ലാണ് സ്വാസിക സിനിമ ലോകത്തേക്കെത്തുന്നത്. തുടർന്ന് 2010ൽ ഫിഡിൽ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തി. പൂജ വിജയ്യെന്നാണ് സ്വാസികയുടെ യഥാര്‍ഥ പേര്. വാസന്തിയിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടി സ്വാസിക വിജയ് ആയിരുന്നു. ആറാട്ട്, കുമാരി, ഉടയോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ പത്താം വളവ്, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, കാറ്റും മഴയും, സ്വര്‍ണ കടുവ, കുട്ടനാടൻ മാര്‍പാപ്പ, അറ്റ് വണ്‍സ്, ഒറീസ്സ, സ്വര്‍ണ മത്സ്യങ്ങള്‍, അയാളും ഞാനും തമ്മില്‍, ബാങ്കിംഗ് ഹവേഴ്സ് 10 ടു 4, പ്രഭുവിന്റെ മക്കള്‍, കണ്ടതും കാണാത്തതും, ഒരു കുട്ടനാടൻ ബ്ലോഗ്, കുദാശ, എന്നിവയിലും സാസ്വിക വിജയ് വേഷമിട്ടിട്ടുണ്ട്. സ്വാസിക പ്രധാനപ്പെട്ട കഥാപാത്രമാകുന്ന വമ്പത്തിയും പ്രദര്‍ശനത്തിന് എത്താനുണ്ട് എന്നാണ് റിപ്പോര്‍ട്ട്