ശ്രീരാമ പ്രതിഷ്ഠാ ചടങ്ങിന് പോവുന്നില്ലെന്ന് ഗവര്‍ണര്‍; ക്ഷണമുണ്ട്

ദില്ലി:    ജനുവരി 22 ന് അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നും പക്ഷെ താൻ പോകുന്നില്ലെന്നും പറഞ്ഞിരിക്കുകയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് വലിയ തിരക്കുണ്ടാകും. അതിനാൽ അന്ന് പോകില്ലെന്ന് ​ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തിൽ നാളെ അയോധ്യയിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളഹൗസിലെ സുരക്ഷ വർധിപ്പിച്ച വിവരമറിയില്ലെന്നും അതെല്ലാം സുരക്ഷ ഏജൻസികളുടെ കാര്യമാണെന്നും താൻ അത്തരം കാര്യങ്ങൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ​ഗവർണർ കൂട്ടിച്ചേർത്തു.