കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; ബഹിഷ്കരിച്ച് ഫര്‍സിന്‍ മജീദ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസിന്‍റെ പുതിയ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ചുമതല ഏറ്റെടുക്കുന്ന സ്ഥാനാരോഹണ പരിപാടി ഫര്‍സിന്‍ മജീദിന്റെ നേതൃത്വത്തില്‍ ബഹിഷ്‌കരിച്ചു. തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ആരോപിച്ചാണ് കെ സുധാകരന്‍റെ നോമിനിയായി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റ ഫര്‍സിന്‍ മജീദിന്റെ ബഹിഷ്‌കരണം. ജില്ലാ വൈസ് പ്രസിഡന്റ് പദവി ഏറ്റെടുക്കില്ലെന്ന് ഫര്‍സിന്‍ വ്യക്തമാക്കിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനും സഹ ഭാരവാഹികളുമാണ് കെ.സുധാകരന്‍റേ സാന്നിദ്ധ്യത്തില്‍ ഇന്ന്
സ്ഥാനമേറ്റത്.
കെ. സുധാകരൻ ഉദ്ഘാടനം ചെയ്ത ചടങ്ങാണ് ഫര്‍സിന്‍ ബഹിഷ്കരിച്ചതെന്നതും ശ്രദ്ദേയമാണ്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചാണ് ഫര്‍സിന്‍ താരമായത്.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചതിനെതിരെ ഫര്‍സിന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. വ്യാജന്മാരെ കണ്ടെത്തണമെന്ന ഫേസ് ബുക്ക് പോസ്റ്റ് വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. വ്യാജ വിളയാട്ടം നടത്തിയവര്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവരുതെന്നും പ്രവര്‍ത്തകരുടെ വികാരം പാര്‍ട്ടി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫര്‍സിന്‍ ഫേസ്ബുക്കില്‍ കുറിച്ചു