ഓൺലൈനിൽ ഓർഡർ ചെയ്ത ചിക്കൻ ബിരിയാണിക്കൊപ്പം കിട്ടിയ സാധനം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ഓൺലൈൻ ഭക്ഷണപ്രിയരാണ് നമ്മളിൽ പലരും. അക്കൗണ്ടിൽ പണം ഉണ്ടായാൽ മാത്രം മതി ഇഷ്ടഭക്ഷണം വീട്ടിൽ എത്തും. എന്നാൽ ഈ ഓൺലൈൻ കാലത്ത് പലർക്കും കിട്ടിയ പണി ചെറുതല്ല. അത്തരത്തിൽ ഒരു പണി കിട്ടിയ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഹൈദരാബാദിലുള്ളൊരു കുടുംബമാണ് വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പുറത്ത് വിട്ടത്. സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത് വരുത്തിയ ചിക്കൻ ബിരിയാണിയില്‍ നിന്ന് ചത്ത ഒരു പല്ലിയെ കിട്ടിയിരിക്കുകയാണവർക്ക്‌. പലരും ഈ വീഡിയോ കാണാൻ ആകുന്നില്ലെന്നാണ് പറയുന്നത്. ഇത് കണ്ടാല്‍ പിന്നെ പുറത്തുനിന്ന് വല്ലതും ഓര്‍ഡര്‍ ചെയ്ത് കഴിക്കുമ്പോള്‍ സമാധാനമുണ്ടാകില്ലെന്നും എന്ത് വിശ്വസിച്ചാണ് നമ്മള്‍ ഓൺലൈനായി ഭക്ഷണം വരുത്തി കഴിക്കുക എന്നുമെല്ലാം ആളുകള്‍ കമന്‍റില്‍ ചോദിക്കുന്നുണ്ട്. നിരവധി പേരാണ് ഈ വീഡിയോ ഒരു ബോധവത്കരണത്തിനെന്ന പോലെ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുന്നത്. ഇതിനിടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചും അന്വേഷിക്കുമെന്ന് ഉറപ്പ് നല്‍കിയും സൊമാറ്റോയും രംഗത്തെത്തി