വീടിന്റെ ഭിത്തി തിന്നുന്ന അപൂർവമായ ആസക്തി; ഒടുവിൽ ലഭിച്ചത് ക്യാൻസർ, ഇങ്ങനെയും ആളുകളോ എന്ന് അമ്പരന്ന് സോഷ്യൽമീഡിയ

വ്യത്യസ്തങ്ങളായ ഭക്ഷണരീതികളും മറ്റും ക്യാൻസറിന് കാരണമാകാറുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു ആസക്തി മൂലം ക്യാൻസർ വന്ന ഒരു യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അമേരിക്കയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. മിഷിഗണിലെ ഡിട്രോയിറ്റിൽ താമസിക്കുന്ന 28 കാരിയായ നിക്കോൾ എന്ന യുവതിയാണ് വീടിന്‍റെ ഭിത്തകളിലെയും മതിലുകളിലെയും പെയിന്‍റ് അടക്കമുള്ള ഭാഗം പൊളിച്ച് തിന്നുന്ന വിചിത്രമായ ആസക്തിയോടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നീണ്ട ഒമ്പതു വർഷക്കാലം ഭിത്തികളും മതിലുകളും പൊളിച്ച് തിന്നുന്നത് തുടർന്ന നിക്കോൾ ഒടുവിൽ കാൻസർ രോ​ഗബാധിതയായി. വീട്ടിലെ ഡ്രൈ വാളിന്‍റെ ​ഗന്ധം അവളെ ആകർഷിച്ചതോടെയാണ് നിക്കോൾ തുടർച്ചയായ ഒൻപത് വർഷം വീട്ടിലെ ഭിത്തി പൊളിച്ച് തിന്നത്

പിന്നീട് മതിലുകൾ എവിടെ കണ്ടാലും അത് പൊളിച്ച് തിന്നണമെന്ന തോന്നൽ ഉണ്ടായിത്തുടങ്ങി. ദിവസത്തിൽ ആറ് തവണ വരെ തന്‍റെ താമസ സ്ഥലത്തിന്‍റെ ഭിത്തികൾ താൻ തകർത്തിട്ടുണ്ടെന്നാണ് നിക്കോൾ പറയുന്നത്. പിന്നീട് ആ ശീലം അവരുടെ ശരീരത്തേയും വളരെ അപകടകരമായ അവസ്ഥയിലേക്ക് എത്തിച്ചു. കാൻസർ രോ​ഗബാധിതയാണ് ഇപ്പോൾ നിക്കോൾ. എങ്കിലും തന്‍റെ ആസക്തയിൽ നിന്നും പൂർണമായും മോചിതയാകാൻ അവൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അയൽവാസികളും സുഹൃത്തുക്കളും തങ്ങളുടെ വീടുകളിലേക്കുള്ള നിക്കോളിന്‍റെ പ്രവേശനം തടഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്