മൂന്നാം പ്രതി അനുപമ യുട്യൂബ് വൈറൽ താരം, അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പ്

ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടികൊണ്ടു പോയ കേസില്‍ ഒന്നാം പ്രതി പത്മകുമാര്‍, രണ്ടാം പ്രതി പത്മകുമാറിന്‍റെ ഭാര്യ അനിത, മൂന്നാം പ്രതിയായ ഇവരുടെ മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി അനുപമ 5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബർ കൂടിയാണ്. യൂട്യൂബ് ചാനലിലൂടെ അനുപമ നിരവധി വീഡിയോകളും ഷോട്സും പങ്കുവെക്കുമായിരുന്നു. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. കെൻഡൽ ജെന്നർ, ബെല്ല ഹദീദ് എന്നിവരുടെയും വീഡിയോയും അനുപമ തന്റെ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്.
ഇം​ഗ്ലീഷിലാണ് അവതരണം. ഒരു മാസം മുൻപായിരുന്നു അവസാന വീഡിയോ പങ്കുവെച്ചത്

‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനലിൽ ആകെ 381 വീഡിയോയാണുള്ളത്. സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെയും റിയാക്ഷൻ വീഡിയോയും ഷോർട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളർത്തുനായകളെ ഏറെ ഇഷ്ടമുള്ള അനുപമ നായകൾക്കായി ഷെൽട്ടർ ഹോം തുടങ്ങാനും ആഗ്രഹിച്ചിരുന്നു. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പിന്‍റെ വീഡിയോയും ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മേക്കപ്പ് വീഡിയോയായിരുന്നു ഏറ്റവും അവസാനമായി പോസ്റ്റ് ചെയ്ത വീഡിയോ

കിഡ്‌നാപ്പിംഗിന് പല തവണ ശ്രമിച്ചെന്നും കേസിൽ മറ്റാർക്കും പങ്കില്ലെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുമായി ആശാമം മൈതാനത്ത് ഓട്ടോയിൽ വന്നത് പത്മകുമാറിന്റെ ഭാര്യ അനിതാ കുമാരിയാണ്. ചിന്നക്കടയിലൂടെ നീലക്കാറിൽ കുട്ടിയെ എത്തിച്ചത് പത്മകുമാറും ഭാര്യയും. ലിങ്ക് റോഡിൽ ഭാര്യയെയും കുട്ടിയേയും ഇറക്കി പത്മകുമാർ ജ്യൂസ് കടയ്ക്കടുത്ത് കാത്തുനിന്നു. ലിങ്ക് റോഡിൽ നിന്ന് ഓട്ടോയിൽ അനിതാ കുമാരി കുട്ടിയെ മൈതാനത്തിറക്കി രക്ഷപ്പെട്ടു. പുലർച്ചെ മൂന്ന് മണി വരെ മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്‌തു. ഇവർ നൽകിയ മൊഴികളിൽ അന്വേഷണ സംഘം കൂടുതല്‍ വ്യക്തത വരു