പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തിയത് എറണാകുളത്തെ ലേക് ഷോർ ആശുപത്രി മുറിയിൽ വച്ച്. കേസിൽ അഞ്ചാം പ്രതി ആക്കുമെന്നാണ് സൂചന. ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് സംഘം എത്തി പരിശോധന നടത്തിയിരുന്നു . ഇബ്രാഹിം കുഞ്ഞ് വീട്ടിൽ ഉണ്ടായിരുന്നില്ല
ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ഭാര്യ വിജിലൻസിനെ അറിയിച്ചതിനെ തുടർന്ന് വിജിലൻസ് സംഘം ആശുപത്രിയിലേക്ക് പോവുകയായിരുന്നു.അറസ്റ്റിലായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് മുൻകൂർ പണം നൽകിയത് മന്ത്രിയുടെ അറിവോടുകൂടിയണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് പ്രതി ചേർത്തത്. ഫെബ്രുവരിയിൽ മൂന്നു വട്ടം വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.