പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേണത്തില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ വീണ്ടും ചോദ്യം ചെയ്യലിനായി വിജിലന്‍സ് സംഘം.എന്നാല്‍ ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ലെന്ന് കുടുംബം അറിയിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് വീട്ടില്‍ എത്തി.
വിജിലന്‍സിന്റെ ഒരു സംഘം വീട്ടില്‍ തുടരുമെന്നും മറ്റൊരു സംഘം ആശുപത്രിയിലെത്തി ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നാണ് സൂചന. ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ ഭാര്യ മാത്രമായതിനാല്‍ വനിതാ പൊലീസിനേയും വിളിച്ചുവരുത്തിയിട്ടുണ്ട്.