‘വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ സിപിഐഎമ്മിന്റെ പിന്തുണ പ്രതീക്ഷിക്കുന്നു’; കെ സുധാകരന്‍

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ സിപിഐഎം പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു. സി പി എമ്മിന്റെ അടക്കം ഭാഗത്തുനിന്ന് വളരെ അനുകൂലമായ സമീപനമാണ് ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.ഇന്നലെ വരെ കോണ്‍ഗ്രസിനൊപ്പമില്ലാത്ത പല പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചു. ആ പ്രഖ്യാപനങ്ങള്‍ ഒരു തിരുത്തലിന്റെ തുടക്കമാണ്. ഈ തുടക്കം തുടരുകയും രാജ്യത്തെ വര്‍ഗീയ ഫാസിസത്തിന് അവസാനമുണ്ടാക്കുകയും ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. സേവ് ഡെമോക്രസി മൂവ്‌മെന്റിന് കോണ്‍ഗ്രസ് രൂപം നല്‍കിയിട്ടുണ്ട്.