നഗരസഭയിലെ ഒന്ന് മുതല്‍ പതിനേഴ് വരെയുള്ള വാര്‍ഡുകളില്‍ (ഒമ്പത്, പത്ത് വാര്‍ഡുകള്‍ ഒഴികെ) എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. 18 മുതല്‍ 33 വരെ വാര്‍ഡ് സ്ഥാനാര്‍ഥികള്‍ ചൊവ്വാഴ്ച പത്രിക നല്‍കും. നഗരസഭാ ഓഫീസിലെ ഭരണാധികാരി മുമ്പാകെയാണ് പത്രികകള്‍ സമര്‍പ്പിച്ചത്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരന്, മുന്‍ നഗരസഭാ ചെയര്മാന് പി പി അശോകന് എന്നിവര്‍ പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്ഥികള്ക്കൊപ്പമെത്തി. മുന്‍ വൈസ് ചെയര്മാന് താവിലാക്കുറ്റി വാര്‍ഡില്‍ പത്രിക നല്കി. മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി പി ഉസ്മാന് വട്ടക്കയം വാര്‍ഡില്‍ പത്രിക സമര്‍പ്പിച്ചു.