രാജ്യ തലസ്ഥാനമായ ഡൽഹിയുടെ പല ഭാഗങ്ങളിലായി നാലായിരത്തോളം മോദി വിരുദ്ധ പോസ്റ്ററുകൾ. ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.ഡൽഹി പോലീസ് പോസ്റ്റർ പതിച്ച 100 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോസ്റ്ററുകളിൽ അച്ചടിശാലയുടെ വിശദാംശങ്ങൾ ഉണ്ടായിരുന്നില്ല.പ്രിന്റിംഗ് പ്രസ് ആക്ട്, സ്വത്ത് നശിപ്പിക്കൽ നിയമം എന്നി വകുപ്പുകൾ പ്രകാരം എഫ്ഐആർ ഫയൽ ചെയ്തുവെന്ന് സ്പെഷ്യൽ സിപി ദീപേന്ദ്ര പഥക് പറഞ്ഞു.