‘ഓരോ പുതിയ തുടക്കവും മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്, വീണ്ടും കാണാം’;നൊമ്പരമായി സുബി സുരേഷിന്റെ അവസാനത്തെ ഫേസ്ബുക് പോസ്റ്റ്

കേരളക്കര ഞെട്ടലോടെയാണ് നടി സുബി സുരേഷിന്‍റെ മരണ വാർത്ത അറിഞ്ഞത്. നടിയുടെ രോഗാവസ്ഥ സംബന്ധിച്ച് പ്രേക്ഷകര്‍ അടക്കം ആരും അറിഞ്ഞിരുന്നില്ല.ഈ ഞെട്ടലിൽ നിൽക്കുമ്പോഴാണ് സുബിയുടെ വിയോഗം അറിയിച്ചുകൊണ്ട് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒരു കുറിപ്പ് വരുന്നത് . ഈ പോസ്റ്റാണ് ഇപ്പോൾ പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നത്.’.ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം..നന്ദി’ എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അഡ്മിനാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.സുബിയുടെ ചിരിക്കുന്ന ചിത്രത്തിനൊപ്പെ ഇംഗ്ലീഷില്‍ ആണ് പോസ്റ്റ് .പോസ്റ്റിന്റെ കമ്മന്റുകളിൽ നിരവധി പേർ വികാര നിർഭരമായി.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു താരത്തിന്റെ വിയോഗം. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 41 വയസ്സാണ്. ടിവി ഷോകളിലൂടേയും സിനിമയിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയ സുബി കോമഡികളിലൂടെയാണ് കൂടുതല്‍ സ്വീകാര്യത നേടിയിട്ടുള്ളത്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം.