കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രത്യേക പ്രതിനിധിയായി നിയമിച്ചു. നേരത്തെ എ. സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം .
നിലവില്‍ ഇതേ ജോലികള്‍ക്കായി കേരളത്തിന്റെ രണ്ട് പ്രതിനിധികള്‍ ഡല്‍ഹിയിലുണ്ട്. ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് കേരള ഹൗസ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന് വേണു രാജാമണിയും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാണ്. ഈ രണ്ട് പേര്‍ക്ക് പുറമെയാണ് കെ.വി തോമസിന്റെ നിയമനം.
5 തവണ ലോകസഭാംഗവും കേന്ദ്ര -സംസ്ഥാന മന്ത്രലസഭകളിൽ അംഗമായിരുന്നു കെ വി തോമസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി പ്രചരണത്തിനെത്തിയതോടെ കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിലും കെ വി തോമസ് പങ്കെടുത്തിരുന്നു.