കണ്ണൂരിൽ 20ഓളം യുപി സ്കൂള്‍ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

തളിപ്പറമ്പ് നോർത്ത് ഉപജില്ലാ പരിധിയിലെ ഇരുപതോളം യു പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ചെറിയൻമാക്കൻ ഫൈസലിനെ ആണ് അറസ്റ്റ് ചെയ്തത്.ഒരു സ്കൂളിലെ 17 ഓളം കുട്ടികൾ അധ്യാപകനെതിരെ നൽകിയ പരാതിയിൽ തളിപ്പറമ്പ്എസ്.ഐ കെ ദിനേശൻ അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി. പഠിപ്പിക്കുന്ന സമയത്താണ് അധ്യാപകൻ മോശമായി പെരുമാറിയതെന്ന് വിദ്യാർത്ഥിനികൾ സ്കൂൾ കൗൺസിലറോട് വെളിപ്പെടുത്തുകയായിരുന്നു.പിന്നാലെ ചൈൽഡ് ലൈൻ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി . നിലവിൽ അഞ്ചു കേസുകളാണ് തളിപ്പറമ്പ് പോലീസ് എടുത്തിരിക്കുന്നത് .നേരത്തെ ഈ അധ്യാപകൻ ജോലി ചെയ്ത സ്കൂളുകളിൽ നിന്നും സമാന രീതിയിലുള്ള പരാതികൾ ഉയർന്നു വന്നിരുന്നു . അധ്യാപകനെ അറസ്റ് ചെയ്തത് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.