കണ്ണൂർ ആലപ്പടമ്പ കാരിയാപ്പിലെ സമര പന്തൽ കത്തിച്ചു. പരിസര മലിനീകരണത്തിനെതിരെ സമരം ചെയ്തിരുന്നവരുടെ പ്രതീകാത്മക പന്തൽ അജ്ഞാതർ കത്തിച്ചത്. മത്സ്യ സംസ്കരണ കേന്ദ്രത്തിനു മുന്നിലെ സമര പന്തലാണ് പൊളിച്ചു കൊണ്ടുപോയി കത്തിച്ചത്. സിപിഎം നേതാവിന്റെ ഭീഷണിക്ക് പിന്നാലെയാണ് സംഭവം. പാർട്ടിക്ക് തലവേദനയായി അണികളും സമരത്തിനെത്തിയതോടെയാണ് സംഭവം. സമരനേതാവും പൊതുപ്രവർത്തകനുമായ ജോബി പീറ്ററിനെ കഴിഞ്ഞ ദിവസം ലോക്കൽ സെക്രട്ടറി ടി വിജയൻ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് പന്തൽ അക്രമിക്കപ്പെടുന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് പന്തലിന് തീയിട്ടത്.